BJP : പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സസ്പെൻഷനിലായ എംപിമാർ ചിക്കൻ കഴിച്ചു : വിമർശനവുമായി ബിജെപി

പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ, സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ ചിക്കൻ കഴിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി. ഇതേ തുടർന്ന് പ്രതിഷേധമാണോ പ്രഹസനമാണോ നടക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ചോദിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചിക്കൻ വിളമ്പിയത് മഹാത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പൂനാവാല ആരോപിച്ചത് .

“സസ്പെൻഷൻ നടപടിക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുന്ന എംപിമാർ ‘തന്തൂരി ചിക്കൻ’ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്നതിൽ ഗാന്ധിജിക്ക് ഉറച്ച വീക്ഷണങ്ങളുണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇത് പ്രതിഷേധമാണോ പ്രഹസനമാണോ എന്ന് പലരും ചോദിക്കുന്നു. ഇത് ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ്”- പൂനവാല പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here