ഒരു രാജമല്ലി പാട്ട് വളരെ കുറച്ചേ കേൾക്കാറുള്ളൂ എന്ന് ചാക്കോച്ചൻ

കുഞ്ചാക്കോ ഡാന്‍സ് കളിക്കുന്ന ദേവദൂതര്‍ എന്ന സോങ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം. അദ്ദേഹത്തിന്റെ ഡാന്‍സിനെ പ്രശംസിച്ച് ഒരുപാട് പേര്‍ മുന്നോട്ടെത്തുന്നുണ്ട്. ഇപ്പോ‍ഴിതാ കൈരളി ന്യൂസിനോട് മനസ് തുറക്കുകയാണ് ചാക്കോച്ചന്‍.

ഒരുപാട് പാട്ടുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍ എന്നും എന്നാല്‍ ഒരു രാജമല്ലി വിടരുന്ന പോലെ എന്ന ഗാനം വളരെ കുറച്ച് മാത്രം കേള്‍ക്കുന്നയാളാണ് താന്‍ എന്ന് ചാക്കോച്ചന്‍ പറയുന്നു.

മലയാളത്തിൽ എനിക്ക് ഒരുപാട് പാട്ടുകൾ എപ്പോഴും കേൾക്കാൻ ഇഷ്ടമാണ് എന്നാൽ ഞാൻ വളരെ കുറച്ചു മാത്രം കേൾക്കുന്ന ഒരു പാട്ടാണ് ഒരു രാജമല്ലി വിടരുന്ന എന്ന ഗാനം. കുറേ ഹിന്ദി പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ട് എന്നാൽ കൂടി ഈ പാട്ട് ഞാൻ വളരെ കുറച്ചു മാത്രമേ കേൾക്കാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Kunchako Boban: വീട്ടില്‍ കിടന്ന നിന്നെ എപ്പൊഴാടാ പട്ടി കടിച്ചത്? ചാക്കോച്ചന്റെ കിടിലന്‍ അനുഭവം

ദേവദൂതരും കുഞ്ചാക്കോ ബോബനുമാണ് ( Kunchako Boban)  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഡാന്‍സിനെ പ്രശംസിച്ച് ഒരുപാട് പേര്‍ മുന്നോട്ടെത്തുന്നുണ്ട്.കൊറിയോ ഗ്രാഫറില്ലാതെയാണ് ഇത്തരത്തിലുള്ളൊരു ഡാന്‍സ് താന്‍ ചെയ്തതെന്ന് കുഞ്ചാക്കോ ബോബന്‍ തന്റെ സ്വന്തം സ്റ്റെപ്പാണ് ആ സീനില്‍ കളിച്ചിട്ടുള്ളതെന്നും ചാക്കോച്ചന്‍ പറയുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ചാക്കോച്ചന്‍റെ ഒരു ഇന്‍റര്‍വ്യൂ ആണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ചാനലുകളില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ചാക്കോച്ചനെ പട്ടി കടിച്ചു എന്നായിരുന്നു പല വാര്‍ത്തകളും. സ്വന്തം അമ്മ പോലും യഥാര്‍ത്ഥത്തില്‍ എന്നെ പട്ടി കടിച്ചുവെന്ന് വിശ്വസിച്ചുപോയെന്ന് ചാക്കോച്ചന്‍ കൈരളിയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

വീട്ടില്‍ കിടന്നുറങ്ങിയ നിന്നെ എപ്പോ‍ഴാടാ പട്ടി കടിച്ചത് എന്നായിരുന്നു അമ്മ തന്നെ വിളിച്ച് ചോദിച്ചത്. കൂടാതെ നാദിര്‍ഷയും വിളിച്ച് ചോദിച്ചിരുന്നു.വാര്‍ത്തയുടെ രണ്ടാം പാരഗ്രാഫ് വായിച്ചപ്പോ‍ഴാണ് സംഭവം മനസിലായതെന്നും ചാക്കോച്ചന്‍ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News