Railway Minister : റെയിൽവേ മന്ത്രി കൂടിക്കാഴ്ച നിഷേധിച്ചത് ജനാധിപത്യ വിരുദ്ധ നടപടി ; പ്രധാനമന്ത്രിക്ക് പരാതി നൽകും

റെയിൽവേ സഹമന്ത്രിയായും റെയിൽവേ ബോർഡ് ചെയർമാനായും നടത്തിയ കൂടിക്കാഴ്ച്ചയിൽ അനുകൂല നിലപാടാണ് എന്ന് മന്ത്രി വി ശിവൻകുട്ടി . റെയിൽവേ വികസനത്തിനായുള്ള ചർച്ചകൾ നടന്നു എന്നും നേമം ടെർമിനൽ പദ്ധതി റെയിൽ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്നും നേമം ടെർമിനൽ പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു എന്നും മന്ത്രി പറഞ്ഞു .

തിരുവനന്തപുരത്ത് നിന്നും പുതിയ ലൈൻ ചെങ്കോട്ട വഴി തമിഴ് നാട്ടിലേക്ക് വേണം എന്ന് ആവശ്യപ്പെട്ടു എന്നും മന്ത്രി കൂട്ടി ചേർത്തു . അതേസമയം റെയിൽവേ മന്ത്രി കാണാൻ തയ്യാറാകാത്തത് ജനാധിപത്യ വിരുദ്ധ നടപടി എന്നും പ്രധാനമന്ത്രിക്ക് പരാതി നൽകും എന്നും റെയിൽവേ മന്ത്രിയെ ഇനി കാണാൻ ശ്രമിക്കില്ല എന്നും മന്ത്രി കൂട്ടി ചേർത്തു . മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News