
കേന്ദ്ര ഭരണത്തിൻ്റെ പിൻബലത്തിൽ രാജ്യത്ത് വ്യാപകമായി പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടുകയാണെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രതിപക്ഷ മുക്ത രാജ്യമാണ് മോദിയുടെ ലക്ഷ്യമെന്നും , പാർലമെണ്ടിനെ കേന്ദ്ര സർക്കാർ ഒരു റബ്ബർ സ്റ്റാമ്പാക്കി മാറ്റുകയാണ് എന്നും അദ്ദേഹം പറഞ്ഞു . ഹിന്ദുത്വ – കോർപ്പറേറ്റ് കൂട്ടായ്മ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. പൗരാവകാശ ധ്വംസനത്തിനെതിരായ ജനകീയ കൂട്ടായ്മ എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here