R Madhavan : നമ്പി നാരായണനെ അനുകരിക്കുന്ന കുട്ടിയുടെ വീഡിയോയിൽ പ്രതികരണവുമായി ആർ മാധവൻ; ‘ഇത് മാത്രമാണ് ഞങ്ങൾ ആഗ്രഹിച്ചത്’

സ്‌കൂൾ മത്സരത്തിൽ നിന്ന് ഒരു കുട്ടി ഡോ. നമ്പി നാരായണന്റെ വേഷം ധരിച്ച് സെന്റർ സ്റ്റേജിൽ കയറി ചെറിയ പ്രസംഗം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ സന്തോഷത്തോടെ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ആർ മാധവൻ . വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നു .

 ഐ.എസ്.ആർ.ഓ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ ആർ. മാധവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു റോക്കട്രി: ദ നമ്പി എഫക്റ്റ്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്നുകാണിക്കുകയാണ് മാധവൻ തന്റെ സംവിധാനസംരംഭത്തിലൂടെ ചെയ്തത് .

ശാസ്ത്രഞ്ജ്യൻ നമ്പി നാരായണനെ എല്ലാവർക്കും പരിചയമാണ് . പക്ഷേ യഥാർത്ഥ നമ്പി നാരായണൻ ആരായിരുന്നു എന്ന് പറയാനാണ് മാധവൻ ചിത്രത്തിലൂടെ ശ്രമിച്ചത് . വിവാദങ്ങൾക്കപ്പുറം ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞരിലൊരാളായിരുന്നു നമ്പി നാരായണൻ എന്നാണ് ചിത്രം പറയുന്നത്. കൂടാതെ ഐ.എസ്. ആർ.ഓയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയർത്തിയതിൽ നമ്പി നാരായണന്റെ പങ്ക് എന്തായിരുന്നെന്നും സിനിമ ചർച്ച ചെയ്യുന്നു.

ചിത്രം പുറത്തിറങ്ങിയപ്പോൾ തന്നെ ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞന്റെ യാത്ര ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുംവിധം ഹൈലൈറ്റ് ചെയ്യുമെന്ന് ഉറച്ച് വിശ്വസിച്ച മാധവന് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് ഇപ്പോൾ . അതിന് കാരണം ദേ ഈ കൊച്ചു കുട്ടിയുടെ വീഡിയോ ആണ് .ഒരു ജൂനിയർ സ്‌കൂൾ മത്സരത്തിൽ നിന്ന് ഒരു കുട്ടി ഡോ. നമ്പി നാരായണന്റെ വേഷം ധരിച്ച് സെന്റർ സ്റ്റേജിൽ കയറി ചെറിയ പ്രസംഗം നടത്തുന്ന വീഡിയോയിൽ ആണ് താരത്തിന്റെ കണ്ണുടക്കിയത് . കൊച്ചുകുട്ടി അവതരിപ്പിച്ച അഭിനയം മാധവനെ സത്യത്തിൽ അമ്പരപ്പിച്ചു.

സ്‌കൂള്‍ ജൂനിയര്‍ യൂത്ത് ഫെസ്റ്റിവലില്‍ ഫാന്‍സി ഡ്രസ് കോംപറ്റീഷനില്‍ ആണ് ആദിനാഥ് എസ് നായര്‍ എന്ന കുഞ്ഞുതാരം നമ്പി നാരായണനെ അവതരിപ്പിച്ചത്. ഈ വീഡിയോ കാണാനിടയായ നമ്പി നാരായണന്‍  നടന്‍ മാധവന് ഷെയര്‍ ചെയ്യുകയുമായിരുന്നു. മാധവന്‍ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തപ്പോഴാണ് വീഡിയോ വൈറലായത്. നിലവില്‍ ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. വഴുതക്കാട് യെസ് ബാങ്ക് റിലേഷന്‍ഷിപ്പ് മാനേജര്‍ ശ്രീനാഥ് ആര്‍ നായറിന്റെയും വഴുതക്കാട് ICICI സെക്യൂരിറ്റി മാനേജര്‍ അശ്വതി എസ് കുമാറിന്റെയും മകനാണ് കുഞ്ഞുതാരം ആദിനാഥ് എസ് നായര്‍. തിരുവനന്തപുരം ലൊയോള സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചു മിടുക്കൻ .

വീഡിയോയെ പ്രശംസിച്ച് മാധവനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നു.

ആരാധകരോട് അവരുടെ അടുത്തുള്ള തിയേറ്ററുകളിൽ ചിത്രം കാണണമെന്ന് താരം അഭ്യർത്ഥിച്ചു. വീഡിയോയിൽ, റോക്കട്രി പോലെയുള്ള ഒരു സിനിമ സൃഷ്ടിക്കുന്നതിന് പിന്നിലെ എല്ലാ കഠിനാധ്വാനവും അധ്വാനവും താരം വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News