SC, ST, OBC : പട്ടികജാതി,പട്ടികവർഗ, ഒബിസി വിഭാഗക്കാരുടെ നിയമനത്തിൽ ഗുരുതര വീഴ്ച എന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്

പട്ടികജാതി,പട്ടികവർഗ, ഒബിസി വിഭാഗക്കാരുടെ നിയമനത്തിൽ ഗുരുതര വീഴ്ച എന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. നിലവിലുണ്ടായിരുന്ന നിയമന രീതിയിലൂടെയല്ലാതെ ലാറ്ററൽ എൻട്രി വഴി 37 പേർക്കാണ് കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത പദവികളിൽ ജോലി നൽകിയത്. 2019-ൽ ഏഴ് പേരുടെ നിയമനവും 2021ൽ മുപ്പത് പേരുടെ നിയമനവുമാണ് ഇപ്രകാരം നടന്നത്.

യോഗ്യരായ SC, ST, OBC വിഭാഗങ്ങളിൽ പെടുന്നവരെയും മറ്റുള്ളവർക്കൊപ്പമാണ് പരിഗണിക്കുന്നത്. ഒരു പദവിയിലേക്ക് മാത്രമുള്ള നിയമനത്തിൽ സംവരണ തത്ത്വങ്ങൾ പാലിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ കരാർ, ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലുള്ള ഈ നിയമനങ്ങളിലും ഓരോ തസ്തികയിലേക്കുള്ള നിയമനമാണെന്ന വാദമുയർത്തി സംവരണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല.

എന്ന് മാത്രമല്ല ഇപ്രകാരം നിയമനം ലഭിച്ചവരുടെ ജാതി തിരിച്ചുള്ള വിശദാംശങ്ങൾ നൽകണമെന്ന ആവശ്യത്തിന് പോലും കൃത്യമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ.ജിതേന്ദർ സിംഗാണ് രേഖാമൂലം മറുപടി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here