Parliament:പ്രതിപക്ഷ പ്രതിഷേധം;പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും

(Opposition protest)പ്രതിപക്ഷ പ്രതിഷേധത്തില്‍ (Parliament)പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. (Price hike,GST)വിലക്കയറ്റം, ജിഎസ്ടി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും പ്രതിഷേധം. അതേസമയം സോണിയ ഗാന്ധിയെ സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരുടെ നേത്യത്വത്തില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. പ്രിവിലേജ് കമ്മിറ്റി വിഷയം പരിശോധിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം പിമാര്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്ത് നല്‍കിയിട്ടുമുണ്ട്.

എം പിമാരുടെ സസ്പെന്‍ഷനും പ്രതിപക്ഷം ഇന്ന് സഭയില്‍ ഉയര്‍ത്തും. പ്രതിഷേധം അതിരുവിട്ടാല്‍ കൂടുതല്‍ എം പി മാരെ സസ്പെന്‍ഡ് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്നലെ 3 എം പിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ ഈ സഭാ കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പിമാരുടെ എണ്ണം 27 ആയി ഉയര്‍ന്നു.

ഇവരുടെ രാപ്പകല്‍ സമരം പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഇന്ന് 5 മണി വരെ തുടരും. അതേസമയം ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിളിച്ച് അപമാനിച്ച അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ പൊലീസ് കേസ് എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News