
(Rajasthan)രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (IAF) മിഗ്-21 യുദ്ധവിമാനം തകര്‍ന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടമുണ്ടായത്.
മിഗ് 21 വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍(Pilots) മരിച്ച സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു. അപകടമുണ്ടായത് പരിശീലന പറക്കലിനിടെയാണെന്ന് വ്യോമസേന അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.10ഓടെയാണ് അപകടമുണ്ടായത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയുമായി സംഭവത്തില്‍ അനുശോചിച്ചു.
വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനിലെ ബാര്‍ബര്‍ ജില്ലയിലെ, ഭിംഡ ഗ്രാമത്തിലാണ് തകര്‍ന്നു വീണത്. ഒരു കിലോമീറ്ററോളം ദൂരത്ത് വിമാനാവശിഷ്ടങ്ങള്‍ ചിതറി തെറിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍, പൊലീസ് സൂപ്രണ്ട്, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അതേസമയം അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here