Madhya Pradesh:മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് രണ്ട് മരണം;45 പേര്‍ ആശുപത്രിയില്‍

(Madhya Pradesh)മധ്യപ്രദേശിലെ ദാമോയില്‍ മലിന ജലം(Polluted water) കുടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു(Death). 45 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ ലോക്സഭാ മണ്ഡലത്തിലാണ് സംഭവം നടന്നത്. ഖഞ്ചാരി പതി ഗ്രാമത്തിലെ പ്രായമായ പുരുഷനും സ്ത്രീയുമാണ് മലിനജലം കുടിച്ച് മരിച്ചത്.

ഗുരുതരാവസ്ഥയിലായ പത്ത് രോഗികളെ ദാമോയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 പേരെ സമീപത്തെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലേക്ക് മാറ്റി. കിണറ്റില്‍ നിന്നുള്ള മലിനമായ ജലം കഴിച്ചതുമൂലമുണ്ടായ പ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥലത്ത് ഡോക്ടര്‍മാരുടെ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കിണറ്റിലെ മലിനമായ ജലം മൂലം, വെള്ളം കുടിച്ചവര്‍ക്ക് വയറില്‍ അണുബാധയുണ്ടായതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel