MRS: പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഇനി ഉയരത്തില്‍ പറക്കാം; കൈത്താങ്ങായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍

പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഇനി ഉയരത്തില്‍ പറക്കാം… പട്ടിക വിഭാഗം കുട്ടികളുടെ സര്‍വതോമുഖമായ ഉയര്‍ച്ച ലാക്കാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയായ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലൂടെ ( Model Residential school )അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കും.

താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍ തുടങ്ങി കുട്ടികളുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസില്‍ 35 കുട്ടികള്‍ക്കും പ്ലസ് വണ്‍ ക്ലാസില്‍ 35 വീതം കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു.

അഞ്ചാം തരത്തില്‍ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങള്‍ ലഭിക്കുന്നു. പ്ലസ് വണ്‍ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെഡിക്കല്‍ എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരിശീലനവും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷക്കുള്ള പരിശിലനവും നല്‍കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel