Kaduva Song : “പാലാപളളി തിരുപ്പള്ളി” ഗാനത്തിന്‍റെ ഉറവിടം എവിടെയെന്ന് അറിയാമോ ?

ഇപ്പാേൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് പൃഥ്വിരാജ് ( Prithviraj Sukumaran)  ചിത്രമായ കടുവ ( Kaduva ) എന്ന സിനിമയിലെ പാലാപളളി തിരുപ്പള്ളി എന്ന പാട്ട്. എന്നാൽ ഈ പാട്ടിന്റെ ഉറവിടം തേടി ചെല്ലുമ്പോൾ അത് കോഴിക്കോട് ( Calicut )വടകരയിലെ ( Vadakara ) നാണു പാട്ടുപുരയിലേക്കാണ് എത്തി ചേരുക. പാട്ടിന്റെ എത് നിക് ക്രെഡിറ്റ് സിനിമ പ്രവർത്തകർ നൽകിയത് നാണുവിനാണ്.

ആരാണ് നാണുവെന്നല്ലെ നോക്കാം…  കടുവയിലെ ഈ ഹിറ്റ് പാട്ടിന്റെ സംഗീതം വരുന്നത് നാടൻ പാട്ടിന്റെ പ്രചാരകനായ നാണു പാട്ടുപുരയിൽ നിന്നാണ്. നാണു അനേകം വേദികളിൽ പാടിയ അയ്യാലയ്യ പടച്ചോനെ വീരാഞ്ചു മല ചാളേന്ന് തുടങ്ങുന്ന പാട്ടിൽ നിന്നാണ് പാലാപളളി തിരുപ്പള്ളി എന്ന ഹിറ്റ് പാട്ടിന്റെ പിറവി.

പുലയ സമുദായത്തിന്റെ മരണാനന്തര ചടങ്ങിന്റെ ഭാഗമായി പാടിയിരുന്ന പാട്ടാണ് അയ്യാലയ്യ പടച്ചോനെ വീരാഞ്ചു മല ചാളേന്ന് തുടങ്ങുന്ന പാട്ട്. കടുവ എന്ന സിനിമയിലേക്ക് പാട്ടിന്റെ സംഗീതം എടുക്കാനുള്ള അനുമതി സിനിമാ പ്രവർത്തകർ ചോദിച്ചിരുന്നു. അങ്ങനെയാണ് പാലാപ്പള്ളി തിരുപ്പള്ളി എന്ന പാട്ടു പിറന്നതും.

2019 ൽ ഫോക്ക് ലോർ അക്കാഡമിയുടെ അവാർഡ് ജേതാവാണ് നാണു. നാണുവിന്റെ മനസ്സിൽ നാടൻ പാട്ടിന്റെ വലിയൊരു ശേഖരം തന്നെയുണ്ട്. നാണുവിന്റെ നേതൃത്വത്തിലുള്ള പാട്ടു പുര എന്ന നാടൻപാട്ട് സംഘം ഇതിനകം കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ നാടൻ പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here