KSRTC:കെ എസ് ആര്‍ ടി സിയുടെ ഗ്രാമവണ്ടി സര്‍വീസ് ആരംഭിച്ചു

(ksrtc)കെ എസ് ആര്‍ ടി സിയുടെ ഗ്രാമവണ്ടി സര്‍വീസ് ആരംഭിച്ചു. കെഎസ്ആര്‍ടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഗ്രാമവണ്ടി യാഥാര്‍ത്ഥ്യമാക്കിയത്. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് സ്‌പോണ്‍സര്‍ ചെയ്ത ഗ്രാമവണ്ടിയാണ് ആദ്യമായി നിരത്തിലിറങ്ങിയത്.

മഞ്ചവിളാകം, അമ്പലം, കൊടുംകര, പനയംമൂല വഴി ധനുവച്ചപുരം. ഇതാണ് കൊല്ലയില്‍ ഗ്രാമപഞ്ചായത്തിന്റെ ഗ്രാമവണ്ടിയുടെ റൂട്ട്. പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങള്‍, ഗ്രാമപ്രദേശങ്ങള്‍, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ്. കൊല്ലയില്‍ ഗ്രാമ പഞ്ചായത്ത് സ്‌പോണ്‍സര്‍ ചെയ്ത ഗ്രാമവണ്ടിയിലൂടെ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു.

ഉള്‍പ്രദേശങ്ങളിലേക്ക് ഇന്ധന ചിലവിന് പോലും വരുമാനമില്ലാത്ത സര്‍വ്വീസുകളാണ് ഗ്രാമവണ്ടി സര്‍വ്വീസ് ആക്കി മാറ്റുന്നത്. ഈ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് ഡീസല്‍, ജീവനക്കാരുടെ താമസം, പാര്‍ക്കിംഗ് സുരക്ഷ എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കും. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനന്‍സ്, സ്‌പെയര്‍പാര്‍ടുസുകള്‍, ഇന്‍ഷ്വറന്‍സ് എന്നിവയുടെ ചിലവ് കെഎസ്ആര്‍ടിസി വഹിക്കും. മലപ്പുറം , തൃശ്ശൂര്‍, ആലപ്പുഴ എന്നിവടങ്ങളില്‍ ഓഗസ്റ്റ് മാസത്തില്‍ ഗ്രാമണ്ടികളുടെ സര്‍വ്വീസ് ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News