കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നം പരിഹരിക്കാനായി പ്രത്യേക പാക്കേജ് അനുവദിക്കും:മന്ത്രി ആര്‍ ബിന്ദു| R Bindu

കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നം പരിഹരിക്കാനായി പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). കരുവന്നൂര്‍ ബാങ്ക് പ്രശ്‌നത്തില്‍ തന്റെ പ്രതികരണം ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്തു. സഹകരണ മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. 25 കോടി രൂപ ബാങ്കിന് അനുവദിക്കുമെന്നും പ്രത്യേക പാക്കേജ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലത്തിലുള്ളവര്‍ക്ക് തന്നെ അറിയാമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായ ആളുകള്‍ക്ക് ഒപ്പമാണ് താനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Karuvannur Bank:കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നങ്ങള്‍ക്ക് ഓണത്തിന് മുമ്പ് പരിഹാരം കാണും;കേരള ബാങ്ക് വൈസ് പ്രസിഡന്റ് MK കണ്ണന്‍

(Karuvannur Bank)കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നങ്ങള്‍ക്ക് ഓണത്തിന് മുമ്പ് പരിഹാരം കാണുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്‍. ഇതിനായി മറ്റ് സഹകരണ ബാങ്കുകളില്‍ നിന്ന് പണം സമാഹരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും അത് വേഗത്തിലാക്കുമെന്നും എ.കെ.കണ്ണന്‍ പറഞ്ഞു.

അമ്പത് കോടി രൂപയ്ക്ക് അടുത്ത് കിട്ടിയാല്‍ ബാങ്കിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമാകുമെന്നും കണ്ണന്‍ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് തടസം നിന്നുവെന്നും കണ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News