Earthquake : ആശങ്കയിലാ‍ഴ്ത്തി ഇടുക്കിയില്‍ ഭൂചലനം

കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.  പുലർച്ചെ 1:45 ന് ആണ് സംഭവം. കോട്ടയം ജില്ലയിൽ  തലനാട്  മേഖലകളിൽ വെള്ളിയാഴ്ച്ച രാവിലേ 1.48 ന്  ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് പറയുന്നു.

ഇടുക്കിയിലെ സീസ്മോഗ്രാഫിൽ  രണ്ടു തവണ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.  കുളമാവ് ഡാമിന്റെ 30 കിലോമീറ്റർ ചുറ്റളവിലാണ് ചലനം രേഖപെടുത്തിയത്. രാവിലേ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here