T-20; വെസ്റ്റിന്‍ഡീസിനെതിരെ കളിക്കളത്തിൽ സഞ്ജുവും; ഇന്ത്യുടെ ടി-20 സ്ക്വാഡിൽ ഇടം നേടി താരം

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഇന്ത്യുടെ ടി-20 സ്ക്വാഡിൽ സഞ്ജു സാംസണും. തുടക്കത്തിൽ സഞ്ജുവിന് ഏകദിന സ്ക്വാഡിൽ മാത്രമാണ് അവസരം ലഭിച്ചിരുന്നതെങ്കിലും ഏകദിനത്തിലെ ശ്രദ്ധേയമായ പ്രകടനം താരത്തിന് ടി20 സ്ക്വാഡിൽ ഇടം നൽകിയിരിക്കുകയാണ്.

ബിസിസിഐയിൽ നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തിയില്ലെങ്കിലും ബിസിസിഐ വെബ്സൈറ്റിലെ ഇന്ത്യയുടെ ടി20 സ്ക്വാഡിൽ സഞ്ജുവിന് സ്ഥാനം ഉണ്ട്.കോവിഡ് ബാധിതനായ കെ.എല്‍.രാഹുലിന് പകരക്കാരനായിട്ടാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് സൂചന.

അതേസമയം, ഏകദിനങ്ങളില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവര്‍ ട്വന്റി 20 പരമ്പരയ്ക്കുണ്ട്. അഞ്ചു മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്. സഞ്ജുവിനെ കൂടാത് പന്തും ദിനേഷ് കാര്‍ത്തികും വിക്കറ്റ് കീപ്പര്‍മാരായുണ്ട്. അതുകൊണ്ട് തന്നെ ആദ്യ ഇലവനില്‍ സഞ്ജുവിന് ഇടംകിട്ടുമോ എന്നത് കണ്ടറിയണം.

ഏഷ്യാകപ്പിന്റെ ഫൈനലില്‍ എത്തുകയാണെങ്കില്‍ ലോകകപ്പിന് മുമ്പ് 16 ട്വന്റി 20-കളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതില്‍നിന്ന് ലോകകപ്പ് ടീമിനെ രൂപപ്പെടുത്തുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മയുടെയും ദൗത്യം. ഫോം നഷ്ടപ്പെട്ട മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിശ്രമത്തിലാണ്. കോലിക്ക് ടീമില്‍ തിരിച്ചെത്താനാവുമോ എന്നകാര്യം വിന്‍ഡീസില്‍ യുവതാരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ദീപക്ഹൂഡ കോലിയുടെ സ്ഥാനത്തിന് ഭീഷണിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here