ADVERTISEMENT
മന്ത്രി (Antony Raju)ആന്റണി രാജുവിനെതിരായ തെളിവു നശിപ്പിക്കല്‍ കേസില്‍ സര്‍ക്കാരിനെ കുറ്റം പറയാന്‍ ആകില്ലെന്ന് ഹൈക്കോടതി. കേസിനാസ്പദമായ സംഭവം നടന്നത് കോടതിയില്‍ ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിചാരണക്കോടതിയുടെ റിപ്പോര്‍ട്ട് തേടി.
കേസ്സില്‍ വിചാരണ അനന്തമായി മുടങ്ങിയിരിക്കുകയാണന്നും ഹൈക്കോടതിയുടെ മേല്‍നോട്ടാധികാരം ഉപയോഗിച്ച് വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ നിന്നും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ എന്ന് തീരുമാനിക്കും. ഈ കേസ് മറ്റു കേസുകള്‍ പോലെ അല്ലെന്നും കേസ് നടന്നത് വിചാരണ കോടതിയില്‍ ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ല. ഈ കേസില്‍ കോടതിയാണ് പരാതിക്കാരന്‍ ആകേണ്ടിയിരുന്നത്.
ഹര്‍ജി നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ഇത് പോലെ പല കേസുകള്‍ നിലവിലുണ്ടന്നും ഹര്‍ജിക്ക് പിന്നില്‍ ഗൂഢതാല്‍പ്പര്യങ്ങള്‍ ഉണ്ടന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. 1990 ല്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ പ്രതിയായ ലഹരി കടത്ത് കേസില്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തി പ്രതിക്കെതിരായ കേസ് അട്ടിമറിച്ചെന്നാണ് ആരോപണം. കേസ് നെടുമങ്ങാട് കോടതിയുടെ പരിഗണനയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.