ഡേ കെയറിലെ ( Day Care ) കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മുന്‍ പൊലീസ് ഓഫീസറായ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു ( gun Shoot ) . രണ്ട് വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തിലേറ്റത്. ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയേറ്റ 57 കാരനായ ജെയിംസ് വീംസിനെതിരെ ലൈംഗികാതിക്രമക്കേസ് നേരത്തേ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
താന്‍ നടത്തുന്ന ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയുമായി സംബന്ധിച്ച് ഭാര്യയും ഭര്‍ത്താവും തമ്മില്‍ സംസാരാമുണ്ടായിരുന്നു. ഇതിന് പിന്നാലെ 50 കാരിയായ ഭാര്യ ഷന്‍ടേരി വീംസ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യക്കെതിരെ കൊലപാതശ്രമത്തിനും തോക്ക് കൈവശം വച്ചതടക്കമുള്ള കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്.
വെടിവെപ്പ് നടന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് ഒരു നോട്ട് ബുക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ഒരാള്‍ തളര്‍ന്നുകിടക്കാന്‍ എങ്ങനെയാണ് വെടിവെക്കേണ്ടത് എന്ന് വിവരിക്കുന്നതാണ് ഈ പുസ്തകമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും പുസ്തകത്തിലെഴുതിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വീംസിനെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 13 ലൈംഗികാതിക്രമക്കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇതില്‍ മൂന്നെണ്ണം കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമമാണ്. ഇയാളുടെ ആശുപത്രി മുറിക്ക് പുറത്ത് പൊലീസ് കാവലുണ്ട്. ഷന്‍ടേരി ബാള്‍ട്ടിമോര്‍ കൗണ്ടിയില്‍ ലില്‍ കിഡ്‌സ് എന്ന പേരില്‍ ഡേ കെയര്‍ നടത്തുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.