കേരളത്തിലെ ഭക്ഷ്യ ധാന്യ വിതരണം;മന്ത്രി ജി ആര്‍ അനില്‍ പിയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി|GR Anil

കേരളത്തിലെ ഭക്ഷ്യ ധാന്യ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍(GR Anil) കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി (Piyush Goyal)പിയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. ജോണ്‍ ബ്രിട്ടാസ് എംപി, ഭക്ഷ്യ സെക്രട്ടറി അലി അസ്ഗ പാഷ, സപ്ലൈക്കോ ചെയര്‍മാര്‍ ഡോ. സഞ്ചിബ് പത്‌ജോഷി എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. നിര്‍ത്തലാക്കിയ ഗോതമ്പിന് പകരമായി കേരളത്തില്‍ റാഗി നല്‍കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. 991 മെട്രിക് ടണ്‍ റാഗി കേരളത്തിനു നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു.

അഗതി മന്ദിരത്തിലേക്കുള്ള ഭക്ഷ്യ ധാന്യം വിതരണം സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. 35000 പേരടങ്ങുന്ന അഗതി മന്ദിരത്തിലെയും പട്ടികജാതിപട്ടികവിഭാഗ ഹോസ്റ്റല്‍ നിവാസികള്‍ക്കും ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചുവെന്ന് ജി ആര്‍ അനില്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ഓണം പ്രമാണിച്ച് നീല വെള്ള കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് അധികമായി 10 കിലോ അരി വിതരണം ചെയ്യുന്നതിനുള്ള സഹായവും യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ എല്ലാ ആവശ്യങ്ങളോടും അനുഭാവ പൂര്‍ണമായ മറുപടിയാണ് കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ സ്വീകരിച്ചതെന്നും ജി ആര്‍ അനില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News