സഹകരണ മേഖലയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു:മന്ത്രി വി.എന്‍.വാസവന്‍|VN Vasavan

സഹകരണ മേഖലയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി വി.എന്‍.വാസവന്‍(VN Vasavan). സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍(co-operative banks) അപൂര്‍വ്വം ബാങ്കുകള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്. 164 സഹകരണ സംഘങ്ങള്‍ ബാധ്യതയില്‍ എന്ന് വാര്‍ത്ത ശരിയല്ല. സഹകരണ ബാങ്കുകള്‍ നഷ്ടത്തിലെന്ന വാര്‍ത്തകള്‍ നല്‍കിയാണ് ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്.

സഹകരണ മേഖലയെ തകര്‍ക്കാന്‍ അസൂത്രിതവും, ബോധപൂര്‍വ്വവുമായ ശ്രമം നടക്കുന്നുണ്ട്. സഹകരണ മേഖലയില്‍ നിയമ ഭേദഗതി പരിഗണയിലെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ മേഖലയില്‍ ക്രമക്കേട് നടത്തുവാന്‍ ആരെയും അനുവദിക്കില്ല. സഹകരണ മേഖല വികസന രംഗത്ത് നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുന്നുവെന്നും വിവിധ മേഖലയില്‍ നിക്ഷേപം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നല്‍കി. ജൂണ്‍ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നല്‍കാന്‍ കഴിയാതിരുന്നത്.
ഇത് സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും. ജീവനക്കാര്‍ മോശമായി പെരുമാറി എന്ന പരാതിയില്‍ സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel