ബേക്കറിയിലേക്ക് ഓടിക്കയറിയ കള്ളനെ വെറുമൊരു തുണിക്കഷ്ണം കൊണ്ട് നേരിട്ട് യുവതി. മെവ്ലാന ബേക്കറിയിലാണ് സംഭവം നടന്നത്,. ചൊവ്വാഴ്ച നെതര്‍ലാന്‍ഡിലെ ഡെവെന്ററിലെ അവളുടെ കടയില്‍ ഒരു കള്ളന്‍ ഓടിക്കയറുകയായിരുന്നു. ഒരു ടര്‍ക്കിഷ്- ഡച്ച് ബേക്കറായ സ്ത്രീ തന്റെ കയ്യിലിരുന്ന ഒരു തുണിക്കഷ്ണം കൊണ്ട് കള്ളനെ നേരിടുകയായിരുന്നു.
ലത്തീഫ് പെക്കര്‍ തന്റെ മകന്റെ ബേക്കറിയിലെ കൗണ്ടറിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ്, ഹൂഡി ധരിച്ചയാള്‍ കടയില്‍ പ്രവേശിച്ച് പണം സൂക്ഷിക്കുന്നതിന്റെ അടുത്തേക്കെത്തിയത്. തുടര്‍ന്ന് യുവതി കള്ളനെ തുണികൊണ്ട് നേരിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു.
വീഡിയോയില്‍ കറുത്ത ഹൂഡി ധരിച്ച കള്ളന്‍ കടയിലേക്ക് പ്രവേശിക്കുന്നത് കാണാം. അയാള്‍ കടയില്‍ പ്രവേശിച്ച ഉടനെ നേരെ പോകുന്നത് പണം സൂക്ഷിക്കുന്നത് എന്ന് കരുതാവുന്ന കൗണ്ടറിന്റെ അടുത്തേക്കാണ്. അപ്പോള്‍ ലത്തീഫ് അവിടെ ഒരു തുണിയുമായി പലഹാരം സൂക്ഷിച്ചിരിക്കുന്ന പെട്ടി തുടച്ചു കൊണ്ട് നില്‍ക്കുകയാണ്.
കള്ളനെ കണ്ടതും ഭയന്ന് ഓടിപ്പോകാതെ അവള്‍ തന്റെ കയ്യിലുണ്ടായിരുന്ന തുണി കൊണ്ട് അയാളെ നേരിടാന്‍ നോക്കുകയാണ്. അയാള്‍ അവളെ അക്രമിക്കാന്‍ ശ്രമിക്കുമ്പോഴും അതിലൊന്നും തളരാതെ അവള്‍ അയാളെ നേരിടുന്നു. അവസാനം ഒരാള്‍ ബേക്കറിയിലേക്ക് പ്രവേശിക്കുമ്പോള്‍ കള്ളന്‍ ഓടി രക്ഷപ്പെട്ടു. എഴുത്തുകാരി തന്‍സു യെഗനാണ് ട്വിറ്ററില്‍ വീഡിയോ പങ്ക് വച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latife Peker, a turkish baker in the Netherlands, chased the thief, using a cleaning cloth in self-defense; don’t underestimate the power of cleaning cloth👏 pic.twitter.com/4togC4JH5M
— Tansu YEĞEN (@TansuYegen) July 28, 2022
Get real time update about this post categories directly on your device, subscribe now.