Bore well: അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യം; ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ 12കാരിയെ രക്ഷിച്ചു

കുഴല്‍ക്കിണറില്‍ വീണ 12കാരിയെ രക്ഷിച്ചു. ഗുജറാത്ത് സുരേന്ദ്രനഗര്‍ ജില്ലയിലെ ഗജന്‍വാവ് ഗ്രാമത്തില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 12കാരി മനീഷ അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.

നാട്ടുകാരുടെയും പൊലീസ് അടക്കമുള്ള അധികൃതരുടെയും സഹകരണത്തോടെ കരസേനയാണ് കുഴല്‍ക്കിണറില്‍ 60 അടി താഴ്ചയില്‍ കുടുങ്ങി കിടന്ന പെണ്‍കുട്ടിയെ അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ രക്ഷിച്ചത്.

കുഴല്‍ക്കിണറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്ത കുട്ടിയെ ഉടന്‍ തന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

കുട്ടിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കുഴല്‍ക്കിണറിലേക്ക് ക്യാമറ ഇറക്കിയതായി പൊലീസ് ഇന്‍സ്പെക്ടര്‍ ടി ബി ഹിരാണി പറയുന്നു. കുഴല്‍ക്കിണര്‍ മൂടി കൊണ്ട് അടച്ചിരുന്നില്ല.700 അടി താഴ്ചയുള്ള കിണറില്‍ 60 അടി താഴ്ചയിലാണ് മനീഷ കുടുങ്ങി കിടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News