Commonwealth Games: കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം; 10 ഇനങ്ങളില്‍ ഇന്ത്യയ്ക്ക് ഫൈനല്‍

കോമണ്‍വെല്‍ത്ത് ഗെയിംസിന്(Commonwealth Games) ഇന്ന് തുടക്കം. 10 ഇനങ്ങളിലാണ് ഇന്ത്യക്ക്(India) ഇന്ന് ഫൈനല്‍ മത്സരങ്ങളുള്ളത്. ട്രയാത്തലണ്‍, ജിംനാസ്റ്റിക്‌സ്, സൈക്ക്‌ളിംഗ്, നീന്തല്‍ തുടങ്ങിയ ഇനങ്ങളിലാണ് ഫൈനല്‍. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈസ് ഇനത്തില്‍ സെമിഫൈനല്‍ പോരിനിറങ്ങും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും.

ബോക്‌സിംഗില്‍ ഇന്ന് ശിവ് ഥാപ്പെ ഇറങ്ങും. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ഥാപ്പെ. മിക്‌സഡ് ബാഡ്മിന്റണില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. വനിതാ ഹോക്കിയില്‍ ഘാന ഇന്ത്യയുടെ എതിരാളികളാവും. ഇരു മത്സരങ്ങളിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.

എക്കാലവും മെഡല്‍ വാരിക്കൂട്ടിയിട്ടുള്ള ഷൂട്ടിംഗും അമ്പെയ്ത്തും ഒഴിവാക്കിയത് ഇന്ത്യക്ക് തിരിച്ചടിയാണ്. ആകെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടിയ 503 മെഡലുകളില്‍ 130ഓളം മെഡലുകള്‍ ഷൂട്ടിംഗില്‍ നിന്ന് മാത്രമാണ്. ഉറച്ച മെഡല്‍ പ്രതീക്ഷയായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര പരുക്കേറ്റ് പുറത്തായതും ഇന്ത്യയുടെ നഷ്ടമാണ്. കഴിഞ്ഞ തവണ 66 മെഡലുകളാണ് ഇന്ത്യ നേടിയത്.

മറ്റൊരു മെഡല്‍ പ്രതീക്ഷയായ ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇന്ന് കരുത്തരായ എതിരാളികളാണ്. നിലവിലെ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് മത്സരം ആരംഭിക്കും. യുവനിരയുമായി ഇറങ്ങുന്ന ഇന്ത്യ കരുത്തരാണെങ്കിലും എല്ലാ മേഖലയിലും മുന്നിട്ടുനില്‍ക്കുന്ന ഓസ്‌ട്രേലിയയെ കീഴടക്കുക എളുപ്പമാവില്ല.

ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ വര്‍ണാഭമായ തുടക്കമാണ് ലഭിച്ചത്. മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവും ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും ചേര്‍ന്നാണ് ഇന്ത്യന്‍ പതാകയേന്തിയത്. 215 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം പി.വി.സിന്ധുവിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് പാസ്റ്റായി എത്തിയത്. ചാള്‍സ് രാജകുമാരനാണ് മേള ഔദ്യോഗികമായി തുടങ്ങി എന്ന് പ്രഖ്യാപിച്ചത്. 72 രാജ്യങ്ങളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ അണിനിരക്കുന്ന 11 ദിവസം നീളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News