Heavy Rain: മഴ വീണ്ടും ശക്തമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത്(Kerala) അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക്(Heavy Rain) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കര്‍ണാടക -തമിഴ്‌നാട് തീരത്തെ ന്യൂനമര്‍ദ്ദ പാതിയാണ് ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം സജീവമാക്കുന്നത്. തിങ്കള്‍, ചൊവ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കും. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്(Yellow alert). ചൊവ്വാഴ്ച ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്(Orange alert).

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. 62 ആം മൈല്‍ മുതല്‍ കക്കി കവല വരെയുള്ള ഭാഗത്ത് പെരിയാര്‍ തോടിന്റെ കരയിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. കക്കിക്കവല ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊട്ടാരക്കര ദിണ്ഡുക്കല്‍ ദേശിയ പാതയില്‍ ഗതാഗതം ഭാഗികമായി നിലച്ചു.

മുല്ലയാര്‍ ഭാഗത്തെ തോട്ടങ്ങളില്‍ നിന്നും ചെക്കു ഡാം തുറന്നു വിട്ടതാണ് മലവെള്ളപ്പാച്ചിലിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുമളിക്കും വണ്ടിപ്പെരിയാറിനുമിടയില്‍ മൂന്നിടത്ത് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇത് നീക്കി പിന്നീട് ഈ ഭാഗത്തെ ഗതാഗതം പുനസ്ഥാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News