Salala: സലാല ഈ വര്‍ഷത്തെ മികച്ച അറബ് ടൂറിസ്റ്റ് കേന്ദ്രം

ഈ വര്‍ഷത്തെ മികച്ച അറബ് ടൂറിസ്റ്റ് കേന്ദ്രമായി(Arab Tourist Place) ഒമാനിലെ(Oman) സലാലയെ(Salala) തെരഞ്ഞെടുത്തു. ഖരീഫ് സീസണിനോടനുബന്ധിച്ച് അറബ് ടൂറിസം മീഡിയ സെന്റര്‍ സലാലയില്‍ സംഘടിപ്പിച്ച രണ്ടാമത് അറബ് ഫോറത്തിലാണ് പ്രഖ്യാപനം.

അറബ് ടൂറിസം ആന്‍ഡ് ഹെറിറ്റേജ് ഫോറമാണ് സലാലയെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി തെരഞ്ഞെടുത്തത്. രണ്ട് ദിവസങ്ങളിലായാണ് ഫോറം സംഘടിപ്പിച്ചത്. ഫോറത്തില്‍ അറബ് ലോകത്തെ വിനോദസഞ്ചാര മേഖലയിലെ വിദഗ്ധര്‍, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള നൂറിലധികം മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഖരീഫ് സീസണിന്റെ തുടര്‍ച്ചയായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെ ഗവര്‍ണറേറ്റിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. ഖരീഫ് സീസണ്‍ തുടങ്ങിയതോടെ സലാലയിലേക്കുളള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News