High Security; സൂറത്ത്കൽ കൊലപാതകം; വടക്കൻ കേരളത്തിൽ കർശന നിയന്ത്രണം, പരിശോധന ശക്തം

സൂറത്ത്കലിൽ (Surathkal) യുവാവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രത നിർദേശം. ഇതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിസിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിൽ കർശന പരിശോധനകളും നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സൂറത്ത്കലിൽ തുണിക്കട നടത്തുന്ന മംഗലപ്പെട്ട സ്വദേശി ഫാസിൽ കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ച് ഫാസിലിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയാളികളെ ഇതുവരെ തിരിച്ചറിയാനായില്ലെന്നാണ് വിവരം. പ്രതികൾ എത്തിയ കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്‌.

അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥരോട് മംഗളൂരു കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ രണ്ട് ദിവസം മുമ്പ് മരിച്ച യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ കേസ് എൻ.ഐ.ക്ക് കൈമാറിയിരിക്കുകയാണ്. കേസിൽ ഏറ്റവും ഒടുവിലായി രണ്ട് പേരാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികൾ സഞ്ചരിച്ച കേരള രജിസ്‌ട്രേഷനിലുള്ള ബൈക്ക് കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News