Baby: നിങ്ങളുടെ കുഞ്ഞ് നിർത്താതെ കരയുകയാണോ? കാരണം ഇതാണ്

ചില സമയങ്ങളിൽ കുഞ്ഞുങ്ങൾ(baby) നിർത്താതെ കരയാറുണ്ട്. ഇത് പല കാരണങ്ങൾ കൊണ്ടാകാം. സംസാരിച്ചുതുടങ്ങാത്ത കുഞ്ഞുങ്ങൾക്ക് ആശയവിനിമയം നടത്താനുള്ള ഒരു ഉപാധികൂടിയാണ് കരച്ചിൽ.
കുഞ്ഞുങ്ങൾക്ക് കരച്ചിൽ(cry) പ്രയോജനപ്രദമായ ഒരു പ്രവൃത്തിയാണ്.

കരയുന്ന കുഞ്ഞ് കൂടുതൽ ഓക്സിജൻ(oxygen) അകത്തേക്ക് വലിച്ചെടുക്കും. കരയുമ്പോൾ എല്ലാ മസിലുകൾക്കും വ്യായാമം ലഭിക്കുമെന്നതിനാൽ ശരിയായ ശാരീരിക വികാസത്തിന് സഹായകമാവുകയും ചെയ്യും.
എന്തുകൊണ്ടാകാം കുഞ്ഞുങ്ങൾ നിർത്താതെ കരയുന്നത്? നമുക്കൊന്ന് നോക്കാം..

Crying: babies | Raising Children Network

വയർ നിറയെ പാലൂട്ടിയിട്ടും കുഞ്ഞ് കരയുന്നുണ്ടെങ്കിൽ ഗ്യാസ് കെട്ടിക്കിടക്കുന്നതു മൂലമുള്ള വയറുവേദനയാകാം കരച്ചിലിന് കാരണം. അമ്മയുടെ ഭക്ഷണത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുമ്പോൾ കുട്ടിയുടെ വയറിന് അസ്വസ്ഥത തോന്നാം. കൂർക്ക പോലെ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണ പദാർഥങ്ങൾ അമ്മ കഴിച്ചാൽ കുട്ടിക്കും പ്രശ്നമുണ്ടാകും. പനിയോ ജലദോഷമോ മൂലം മൂക്കടഞ്ഞിരുന്നാലുള്ള അ സ്വസ്ഥതയിലും കുഞ്ഞുങ്ങൾ കരയാറുണ്ട്.

Baby Cries: What Your Baby Is Trying to Tell You - Mama Natural

ഇത്തരം അവസ്ഥയിൽ കുഞ്ഞിനു പാൽ വലിച്ചു കുടിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കുഞ്ഞിനു മൂക്കടപ്പ് കാരണമുള്ള ബുദ്ധിമുട്ടാണെങ്കിൽ സലൈൻ വാട്ടർ മൂക്കിലൊഴിക്കാം. ചെറിയ തോതിൽ ആവി പിടിക്കുന്നതും നല്ലതാണ്. മുതിർന്നവർ ആവി പിടിക്കുന്നതു പോലെ കുഞ്ഞുങ്ങളെ നേരിട്ട് ആവി പിടിപ്പിക്കുകയല്ല വേണ്ടത്. കൈ കൊണ്ട് വീശി ചെറുതായി ആവി മൂക്കിന്റെ ഭാഗത്തേക്ക് വിടുക. ഇത് കുഞ്ഞിന് ആശ്വാസമേകും.

Baby crying in sleep: What's normal and how to soothe them

തന്റെ വിവിധ ആവശ്യങ്ങളിലേക്ക് അമ്മയുടെ ശ്രദ്ധക്ഷണിക്കാനായിരിക്കും കുഞ്ഞ് കരയുന്നത്. സമാശ്വസിപ്പിക്കൽ വേണ്ടിവരുമ്പോഴും താഴെ പറയുന്ന ഏതെങ്കിലും കാരണത്താൽ അസ്വസ്ഥത തോന്നുമ്പോഴും ആണ് സാധാരണയായി കുഞ്ഞുങ്ങൾ കരയുന്നത്.

1. ശരീരവേദന മൂലം അസ്വസ്ഥത തോന്നുമ്പോൾ
2. വിശപ്പ്
3. നനഞ്ഞ ഡയപ്പർ അടക്കം പുറമേ നിന്നുള്ള ഏതെങ്കിലും വസ്തുക്കൾ മൂലം അസ്വസ്ഥത തോന്നുമ്പോൾ
4. ഉറക്കം വരുമ്പോൾ

വളരുന്ന കുഞ്ഞിന്റെ മൂന്ന് അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് പരിപോഷണത്തിനു വേണ്ടിയുള്ള ആഹാരം. ഇത് ആദ്യത്തെ കുട്ടിയല്ല എങ്കിൽ കുഞ്ഞ് ഉറക്കെ കരയുന്നതിനു മുമ്പ് കാണിക്കുന്ന സൂചനകളിൽ നിന്ന് അമ്മയ്ക്ക് കാര്യം മനസ്സിലാവും.

1000+ Baby Smile Pictures | Download Free Images on Unsplash

അടക്കിപ്പിടിക്കുമ്പോൾ കുഞ്ഞ് തലതിരിച്ച് അമ്മയുടെ കൈകളിലേക്ക് നോക്കുകയാണെങ്കിൽ കുഞ്ഞിന് വിശക്കുന്നുവെന്നും ആഹാരം ആവശ്യമാണെന്നുമുള്ള സൂചനയായി കണക്കാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News