Exam : ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് യോഗ്യത പരീക്ഷ എഴുതാൻ അനുമതി

റഷ്യ, ( Russia ) യുക്രൈൻ( Ukraine )  യുദ്ധവും, കൊവിഡ് ( Covid ) വ്യാപനവും മൂലം രാജ്യത്തേക്ക് മടങ്ങിയെത്തിയ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ( Medical Students) യോഗ്യത പരീക്ഷ എഴുതാൻ അനുമതി നൽകി ദേശിയ മെഡിക്കൽ കമ്മീഷൻ.

ജൂണ്‍ മുപ്പതിനോ അതിന് മുമ്പോ കോഴ്‌സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ച അവസാന വർഷ വിദ്യാർത്ഥികൾക്ക് ആണ് പരീക്ഷ എഴുതാൻ അവസരം നൽകുക.

ഹൗസ് സർജന്‍സി പൂർത്തിയാക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകി. പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ രണ്ട് വര്‍ഷ നിര്‍ബന്ധിത  മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് ചെയ്യണം.

അവസാന വര്‍ഷങ്ങളിലെ പ്രാക്റ്റിക്കല്‍ ക്ലാസുകളുടെ അഭാവം രണ്ട് വര്‍ഷ ഇന്റേണ്‍ഷിപ്പിലൂടെ പരിഹരിക്കാനാകുമെന്ന് എന്‍.എം.സി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ആണ് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ  നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News