Supreme Court : സ്വന്തം മണ്ഡലത്തില്‍ കാലുകുത്തരുത്, ഒരു വര്‍ഷത്തേക്ക് പ്രസംഗിക്കരുത്; ഒടുവില്‍ എംഎല്‍എയ്ക്ക് ജാമ്യം

ഒഡിഷ എംഎല്‍എയ്ക്കു( MLA)  ജാമ്യം (Bail ) അനുവദിച്ച് സുപ്രീം കോടതി ( supreme Court ). ബിജെഡി എംഎല്‍എയായ പ്രശാന്ത് കുമാര്‍ ജാദവിനാണ്, ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവര്‍ കര്‍ശന ജാമ്യ വ്യവസ്ഥകള്‍ നിര്‍ദേശിച്ചത്. ജില്ലാ കലക്ടറുടെ അനുമതിയില്ലാതെ സ്വന്തം മണ്ഡലമായ ചിലിക സന്ദര്‍ശിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജാദവിന്റെ ജാമ്യാപേക്ഷ നേരത്തെ ഒഡിഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് എംഎല്‍എ സുപ്രീം കോടതിയില്‍ എത്തിയത്. വ്യാജ നമ്പര്‍ ഉപയോഗിച്ചാണ് ജാദവ് ഡിസ്‌കവറി കാര്‍ ഓടിച്ചത്. ഇത് ആളുകള്‍ക്കു നേരെ ഓടിച്ചുകയറ്റുകയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതിഷേധക്കാര്‍ക്കു നേരെ ആഢംബര കാര്‍ ഓടിച്ചു കയറ്റിയെന്നാണ് ജാദവിന് എതിരായ കേസ്. ജാദവിന്റെ പരാക്രമത്തില്‍ ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഒരു ജനപ്രതിനിധിയില്‍നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പെരുമാറ്റമാണ് ജാദവില്‍നിന്ന് ഉണ്ടായതെന്ന് ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഒഡിഷ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഒരു വര്‍ഷത്തേക്കു പൊതുയോഗങ്ങളില്‍ പ്രസംഗിക്കരുതെന്നും വ്യവസ്ഥയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News