V Shivankutty: കേന്ദ്ര സ്‌കോര്‍ഷിപ്പ് കേരളത്തില്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി കൂടികാഴ്ച നടത്തി..കൂടികാഴ്ചയില്‍ കേന്ദ്രാവിഷ്‌കൃത പരിപാടികളുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകള്‍ അറിയിച്ച് വി ശിവന്‍കുട്ടി നിവേദനം നല്‍കി.

ഉച്ചഭക്ഷണ വിതരണത്തിനായി 100 കോടി രൂപ അനുവദിക്കണം എന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു, കേന്ദ്ര സ്‌കോര്‍ഷിപ് കേരളത്തില്‍ വര്‍ധിപ്പിക്കാനുമുള്ള നടപടികളും സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഓഗസ്‌റ് അവസാനത്തോടെ നല്‍കുമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ദര്‍മെന്ദ്ര പ്രാധാന്‍ അനുഭാവപൂര്‍ണം പ്രതികരിച്ചുവെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here