Green Chicken: കിടുക്കാച്ചി രുചിയിൽ ഗ്രീൻ ചിക്കൻ; വൗവ്…

അടിപൊളി രുചിയിൽ നമുക്ക് ഗ്രീൻ ചിക്കൻ(green chicken) തയാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

1.ചിക്കന്‍ – ഒരു കിലോ, ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കിയത്

2.സവാള – രണ്ട്, ചെറുത്

വെളുത്തുള്ളി – ഏഴ് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

പച്ചമുളക് – നാല്

മല്ലിയില – 75 ഗ്രാം

3.എണ്ണ – നാല്– അഞ്ച് വലിയ സ്പൂൺ

4.തൈര് – ഒരു വലിയ സ്പൂൺ

5.കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകപ്പൊടി – അര ചെറിയ സ്പൂൺ

hyderabadi | alt.eats.columbus

തയാറാക്കുന്ന വിധം

രണ്ടാമത്തെ ചേരുവ നന്നായി അരയ്ക്കണം. ഒരു പാത്രത്തിൽ എണ്ണ(oil) ചൂടാക്കി അതിൽ അരച്ചു വച്ചിരിക്കുന്ന കൂട്ട് ചേർത്തു നന്നായി വഴറ്റുക. ഇതിൽ ചിക്കനും തൈരും ചേർത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും ചേർത്ത് പതിനഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കുക.

ആവശ്യമെങ്കിൽ രണ്ടു വലിയ സ്പൂൺ വെള്ളമൊഴിക്കാം. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.
മൂടി മാറ്റിയ ശേഷം ചിക്കൻ നന്നായി വരട്ടിയെടുക്കണം. ക‍ഴിച്ചു നോക്കൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News