KM Basheer: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തകയൂണിയന്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തകയൂണിയന്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. തീരുമാനം പുന:പരിശോധിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

മലപ്പുറം സിവില്‍സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വി അജയകുമാര്‍ , പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വീക്ഷണം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
സെക്രട്ടറി സി വി രാജീവ് സ്വാഗതവും ട്രഷറര്‍ വി വി അബ്ദുള്‍ റൗഫ് നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News