ജോലിക്കിടെ ക്രെയിന്‍ പൊട്ടി വീണ് അഞ്ചു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ജോലിക്കിടെയുണ്ടായ അപകടത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. പണി പുരോഗമിക്കുന്നതിനിടെ ക്രെയിന്‍ വയര്‍ പൊട്ടിയതാണ് അപകടകാരണം.

തെലങ്കാന നാഗര്‍കുണൂര്‍ ജില്ലയിലെ പാലാമുരു-രംഗറെഡ്ഡി പദ്ധതിയുടെ പമ്പ്ഹൗസിലെ ജോലിക്കിടെയാണ് അപകടം ഉണ്ടായത്. ബിഹാര്‍ സ്വദേശികളാണ് മരിച്ച തൊഴിലാളികള്‍. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ തൊഴിലാളിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പമ്പുഹൗസില്‍ നിന്നും പുറത്തെടുത്ത തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel