Kochi: കൊച്ചിയിലെ വര്‍ക് ഷോപ്പില്‍ തീപിടുത്തം

കൊച്ചിയില്‍ തീപിടുത്തം. കൊച്ചി കൈപ്പടമുകളില്‍ സ്ഥിതി ചെയ്യുന്ന ടാറ്റ മലയാളം മോട്ടോഴ്സിന്റെ ബോഡി വര്‍ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

വര്‍ക്ക് ഷോപ്പിലെ പെയിന്റിംഗ് ബൂത്തിലാണ് തീ പിടിച്ചത്. തീ പിടുത്തത്തില്‍ വാഹന ഭാഗങ്ങള്‍ കത്തി നശിച്ചു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെയിന്റിംഗ് ബൂത്തിലെ മര്‍ദ്ദ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചത്.

രണ്ടരയോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ പിടിച്ചത്. ഉടന്‍ വാഹനങ്ങള്‍ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News