Mancheshwaram; മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ മുപ്പത്തി ആറര ലക്ഷം രൂപ പിടികൂടി എക്സൈസ്

കാസർകോഡ് (Kasarkod) മഞ്ചേശ്വരത്ത് രേഖകളില്ലാതെ കടത്തിയ മുപ്പത്തി ആറര ലക്ഷം രൂപ പിടികൂടി. എക്സൈസ് ചെക്ക്പോസ്റ്റിലെ (checkpost) വാഹനപരിശോധനക്കിടെയാണ് ബസ്സിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന പണം പിടികൂടിയത്.

മംഗളൂരുവിൽനിന്നും കാസർകോടേക്ക് വരുന്ന കർണാടക ട്രാൻസ്പോർട് ബസിൽ നിന്നുമാണ് പണം പിടികൂടിയത്. രാവിലെ 6 മണിയോടെയാണ് സംഭവം. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി അഭിജിത് ഗോപാൽ ചോപഡെയെ കസ്റ്റഡിയിലെടുത്തു. രേഖകളില്ലാത്ത 36.47 ലക്ഷം രൂപയാണ് കണ്ടെടുത്തത്. എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. കാസർകോട്ടെ ജ്വല്ലറിയിൽ നൽകാനാണ് പണം കൊണ്ടുപോകുന്നതെന്നാണ് ഇയാൾ നൽകിയ വിവരം. പിടിച്ചെടുത്ത പണവും രേഖകളും പ്രതിയെയും കേസ് തുടർ നടപടികൾക്കായി മഞ്ചേശ്വരം പൊലീസിന് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News