Court; നാല് വ്യത്യസ്ത കേസുകൾ; ഒരേ ദിവസം വിധി പ്രസ്താവിച്ച് ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി

കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമക്കേസുകളിൽ ഒരേ ദിവസം വിധി പ്രസ്താവിച്ച് ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി. നാലു വ്യത്യസ്ത കേസുകളിലാണ് പോക്സോ വകുപ്പുകൾ പ്രകാരം കോടതി വിധി പറഞ്ഞത്. ഇടുക്കി രാജക്കാട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് വിധി.

ഇടുക്കിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറായ പ്രതി വിമലിന് വിവിധ വകുപ്പുകളിലായി 81 വർഷം തടവും, 81000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

രാജാക്കാട് 10 വയസുള്ള ആൺകുട്ടിക്ക് നേരെയുള്ള ലൈംഗിക അതിക്രമക്കേസിൽ അയൽ വാസിയായ
പ്രതി 40 വർഷം തടവ് അനുഭവിക്കണം. 15 വയസുള്ള പെൺകുട്ടിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ തങ്കത്തിന് 12 തടവും, 20000 രൂപ പിഴയും കോടതി വിധിച്ചു.

ആറ് വയസ് പ്രായമുള്ള ആൺകുട്ടിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിൽ അയൽവാസിയായ പ്രതിക്ക് 37 വർഷത്തെ തടവും 20000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News