NIA;പ്രവീൺ നെട്ടാറിന്റെ കൊലപാതകം; കേസ് NIAയ്ക്ക് കൈമാറി കർണാടക സർക്കാർ

സുള്ള്യയിൽ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറിനെ കൊലപ്പെടുത്തിയ കേസ് എൻ ഐ എക്ക് കൈമാറാൻ കർണാടക സർക്കാർ തീരുമാനം. സൂറത്ത്കൽ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

സുള്ള്യയിൽ ചൊവ്വാഴ്ച യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറു കൊല്ലപ്പെട്ടതിന് പിന്നാലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് സർക്കാരിനും നേതാക്കൾക്കുമെതിരെ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു. സർക്കാരും പാർട്ടി നേതൃത്വവും പ്രതിസന്ധിയിലായതോടെയാണ്
കേസ് എൻ ഐ എയ്ക്ക് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചത്. സംഭവത്തിൽ രണ്ട് എസ് ഡി പി ഐ പ്രവർത്തകർ പിടിയിലായിട്ടുണ്ട്.

സൂറത്ത്കല്ലിൽ വ്യാഴാഴ്ച രാത്രി മംഗൾ പേട്ട സ്വദേശി ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ദക്ഷിണ കന്നഡ ജില്ലയിൽ ഒരാഴ്ചക്കിടെ മൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണ് കഴിഞ്ഞ ദിവസം നടന്നത്. മംഗലാപുരം നോർത്ത് , മംഗലാപുരം സൗത്ത്, കദ്രി , പനമ്പൂർ, മുൾക്കി, ബജ്പെ, ഉള്ളാൾ , കൊണാജെ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാഞ്ജ കർശനമാക്കി. വൈകുന്നേരം 6 മണി മുതൽ രാവിലെ 6 വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. ശ്രീരാമ സേന തലവൻ പ്രമോദ് മുതാലിക്കിന്റെ സുള്ള്യയിലേക്കുള്ള യാത്ര സംഘർഷ സാഹചര്യത്തിൽ പൊലീസ് തടഞ്ഞു.

അതേസമയം, സൂറത്ത്കൽ സംഭവത്തിൽ 12 പേർ കസ്റ്റഡിയിലുണ്ട്. ദക്ഷിണ കന്നഡ മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ ജാഗ്രത നിർദേശം നൽകി. അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. കാസർകോട്, കണ്ണൂർ, വയനാട് അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News