CM; കൊച്ചിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻറെ ആക്രമശ്രമം; അപലപനീയമെന്ന് കോടിയേരി

കൊച്ചിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻറെ ആക്രമശ്രമം. കരിങ്കൊടി കാണിക്കാനെന്ന വ്യാജേന മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി, തടഞ്ഞു നിർത്തിയ ശേഷം ചില്ലിൽ ഇടിക്കുകയായിരുന്നു.കാക്കനാട് വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ അതിക്രമം. മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിൽ തുടർച്ചയായി ശക്തിയായി ഇടിച്ച പ്രവർത്തകനെ പൊലീസ് എത്തി ബലമായി പിടിച്ചു മാറ്റുകയായിരുന്നു.

കാക്കനാട് ഗവണ്‍മെന്‍റ് പ്രസ്സില്‍ നടന്ന പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങാന്‍ തുടങ്ങവെയായിരുന്നു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഔദ്യോഗിക വാഹനത്തിന് നേരെ പാഞ്ഞടുത്തത്.കരിങ്കൊടി കാണിക്കാനെന്ന പേരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തെത്തിയ ഇയാള്‍ വാഹനം തടഞ്ഞു നിർത്തിയ ശേഷം ചില്ലിൽ ഇടിക്കുകയായിരുന്നു.

മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിൽ തുടർച്ചയായി ശക്തിയായി ഇടിച്ച അക്രമിയെ പോലീസ് എത്തി ബലമായി പിടിച്ചു മാറ്റുകയായിരുന്നു.യൂത്ത് കോണ്‍ഗ്രസ്സ് നേതാവും അണ്‍ ഓര്‍ഗനൈസ്ഡ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് ഭാരവാഹിയുമായ സോണിപനന്താനമായിരുന്നു അക്രമം നടത്തിയത്.ഇയാളെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ആലുവയിലും കളമശേരിയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അപലപിച്ചു. കോണ്‍ഗ്രസ് ചില വ്യക്തികളെ ഉപയോഗിച്ച് അക്രമ പ്രവര്‍ത്തനം നടത്താന്‍ തയ്യാറായിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ സംഭവമെന്ന് കൊടിയേരി പറഞ്ഞു.മുഖ്യമന്ത്രി എവിടെ സഞ്ചരിച്ചാലും അക്രമിക്കാന്‍ ശ്രമിക്കുകയെന്നത് കോണ്‍ഗ്രസ്സ് അജണ്ടയാക്കി മാറ്റി.മുഖ്യമന്ത്രിയുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള മുന്നേറ്റം ഇതുകൊണ്ടൊന്നും തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ലെന്നും കോടിയേരി പ്രസ്താവനയില്‍ വ്യക്തമാക്കി.എന്നാല്‍ കരിങ്കൊടി പ്രതിഷേധം ഇനിയും തുടരുമെന്നും മുഖ്യമന്ത്രിയെ ഒരു കോൺഗ്രസുകാരനും ഉപദ്രവിക്കില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം.

അറസ്റ്റിലായ സോണി പനന്താനത്തിനെതിരെ വധശ്രമം,പോലീസിനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍,ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.മുന്‍പ് പോലീസ് വാഹനത്തിന്‍റെ ചില്ലിടിച്ച് തകര്‍ത്തതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് സോണി പനന്താനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News