Sooraj Paalakkaran: യുവതിയെ അപമാനിച്ച കേസ്; സൂരജ് പാലാക്കാരന്‍ റിമാന്‍ഡില്‍

ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ അപമാനിച്ച കേസില്‍ സൂരജ് പാലാക്കാരന്‍ റിമാന്‍ഡില്‍.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്.ഇന്ന് രാവിലെ കൊച്ചി സൗത്ത് പോലീസില്‍ കീഴടങ്ങിയ സൂരജിന്റെ അറസ്റ്റ് വൈകീട്ട് 4 മണിയോടെ രേഖപ്പെടുത്തിയിരുന്നു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് രാവിലെ 9 മണിയോടെയായിരുന്നു സൂരജ് പാലാക്കാരന്‍ സൗത്ത് പോലീസിനു മുന്‍പാകെ കീഴടങ്ങിയത്.പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം 4 മണിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍ ,പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായുള്ള അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആയിരുന്നു അറസ്റ്റ്. പിന്നീട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ സൂരജിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി ശനിയാഴ്ച കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചതിനെ തുടര്‍ന്നായിരുന്നു സൂരജ് പാലാക്കാരനെതിരെ സൗത്ത് പോലീസ് കേസെടുത്തത്. പിന്നാലെ ഒളിവില്‍ പോയ സൂരജ് പാലാക്കാരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതോടെയാണ് ഗത്യന്തരമില്ലാതെ പോലീസിന് മുന്‍പാകെ ഇയാള്‍ കീഴടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News