Rashtrapatni; രാഷ്ട്രപത്നി വിവാദം; മാപ്പ് പറഞ്ഞ് കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി

രാഷ്ട്രപത്നി (Rashtrapatni) വിവാദത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി (Congress MP Adhir Ranjan Chaudhary). മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള കത്ത് രാഷ്ട്രപതിക്ക് നൽകി.

നാക്കുപിഴ സംഭവിച്ചതാണെന്നും അധീർ രഞ്ജൻ ചൗധരി കത്തിൽ വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ച വിവാദ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അധീർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞുകൊണ്ട്
കത്ത് നൽകിയത്.

അതേസമയം, ചൗധരിയുടെ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കടുത്ത അമര്‍ഷമുണ്ട്. നാക്കുപിഴ സംഭവിച്ചതാണെന്ന ചൗധരിയുടെ വിശദീകരണം സോണിയ അംഗീകരിച്ചിട്ടില്ല. ചൗധരിക്കും കോണ്‍ഗ്രസിനുമെതിരെ ബി ജെ പി പാര്‍ലിമെന്റില്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News