യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷണല്‍ അസ്ട്രോണമി സെന്റര്‍ പങ്കുവെച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അബുദാബിയില്‍ മാസപ്പിറവി ദൃശ്യമായത്. ജൂലൈ 30 ശനിയാഴ്ച ആണ് മുഹറം ഒന്ന്. യുഎഇയിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ജൂലൈ 30 ശനിയാഴ്ച ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധി ആയിരിക്കും.
സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്ച മുഹറം ഒന്നാം തീയ്യതിയായി കണക്കാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹിജറ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമാണ് മുഹറം ഒന്ന്. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഉമ്മുല്‍ഖുറ കലണ്ടര്‍ പ്രകാരം ഹിജ്‌റ വര്‍ഷം 1444ലെ ഒന്നാമത്തെ ദിവസമായ മുഹറം – 1, ജൂലൈ 30 ശനിയാഴ്ചയായിരിക്കുമെന്നാണ് സുപ്രീം കോടതിയുടെ അറിയിപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.