Mohanlal: ഇതാണ് ടീം ബറോസ്, ഇനി… കാത്തിരിപ്പ് തുടങ്ങുന്നു: മോഹൻലാൽ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹനലാൽ(mohanlal) ചിത്രമാണ് ബറോസ്(barroz). ഇപ്പോഴിതാ ബറോസിന്റെ ചിത്രീകരണം അവസാനിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

Barroz teaser: When Mohanlal directs Mohanlal | Entertainment News,The Indian Express

ബറോസ് സിനിമയുടെ ടീമിനെ പരിചയപ്പെടുത്തിക്കൊണ്ട് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ”ഇതാണ് ടീം ബറോസ്, ലൊക്കേഷനിൽ നിന്ന് വിട പറയുന്നു. ഇനി… കാത്തിരിപ്പ് തുടങ്ങുന്നു!” എന്ന് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു.

Mohanlal stuns fans with first look of directorial debut 'Barroz' - CINEMA - CINE NEWS | Kerala Kaumudi Online

ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് അടുത്തിടെ മോഹൻലാൽ പറഞ്ഞിരുന്നു. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്.

Mohanlal's Barroz set pics leaked, check out the production stills from the star's 3D directorial debut

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുങ്ങിയത്. ബറോസ് ലൊക്കേഷൻ ചിത്രങ്ങളും മറ്റു വിശേഷങ്ങളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

Barroz: Mohanlal's Pictures From His Directorial Debut Leak Online; Check Out Lalettan's Stills As The Guardian Of D'Gama's Treasure | 🎥 LatestLY

പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിച്ചത്. ഭാര്യയുടെ വേഷത്തിൽ പാസ് വേഗയും എത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News