R Bindhu: വയോജന കമ്മീഷന്‍ രൂപീകരണം ആലോചനയില്‍: മന്ത്രി ആര്‍ ബിന്ദു

വയോജന കമ്മീഷന്‍ രൂപീകരണം ആലോചനയിലുണ്ടെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വയോജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായുളള മെയ്ന്റനന്‍സ് ട്രിബൂണല്‍ അദാലത്ത് ‘കനിവി’ന്റെ ജില്ലാതല ഉദ്ഘാടനം കളമശേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. വയോജനങ്ങളെ പരിപാലിക്കുന്നതിനും സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുന്നതിനും സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹാപ്പിനെസ് ഇന്‍ഡെക്‌സില്‍ വയോജനങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കുക എന്നതാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ ലക്ഷ്യം. കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഠിനമായി പ്രയത്‌നിച്ച വയോജനങ്ങള്‍ അവഗണനകളും അവമതിപ്പും പീഡനങ്ങളും അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നതിനാലാണ് വയോജന കമ്മീഷന്‍ എന്ന നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള മെയന്റനന്‍സ് ട്രിബൂണല്‍ അദാലത്ത് ‘കനിവി’ന്റെ ജില്ലാതല ഉദ്ഘാടനം കളമശേരിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ജില്ലാ ഭരണകൂടവും ഫോര്‍ട്ട് കൊച്ചി മെയ്ന്റനന്‍സ് ട്രിബൂണലും , ബോധി പദ്ധതിയും ,സാമൂഹ്യ നീതി വകുപ്പും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അദാലത്തിനോട് അനുബന്ധിച്ചു മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള സൗജന്യ മേധാക്ഷയ (ഡിമെന്‍ഷ്യ) നിര്‍ണയ ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. ബോധി പദ്ധതിയുടെ ഭാഗമായുള്ള കിയോസ്‌കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News