Prithviraj: പൃഥ്വിരാജും ഇന്ദ്രജിത്തും; ‘തീർപ്പ്’ ടീസർ നാളെ

പൃഥ്വിരാജും(prithviraj) ഇന്ദ്രജിത്തും(indrajith) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘തീർപ്പി'(theerpu)ന്റെ ടീസർ(teaser) നാളെ പുറത്തിറങ്ങും. പൃഥ്വിരാജ് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുരളി ഗോപിയുടെ രചനയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി പ്രത്യേകതകളോടെ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ ബിഗ് ബഡ്ജറ്റ് ചിത്രമാണ് തീര്‍പ്പ്.

വലിയ ക്യാൻവാസിൽ ഒരുക്കിയ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും – മുരളി ഗോപിയും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. വൻ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് പ്രത്യേകതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News