കേരളത്തിലെ മന്ത്രിമാരുമായി റെയിൽവേ മന്ത്രി കൂടിക്കാഴ്ച നിഷേധിച്ച സംഭവം; നിലപാട് ജനാധിപത്യ വിരുദ്ധം, മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടലും സഹായവും ആവശ്യപ്പെട്ടെത്തിയ കേരളത്തിലെ മന്ത്രിമാരുമായുള്ള കൂടികാഴ്ചക്ക് അനുമതി നിഷേധിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ഇടപെടലാണ് റെയിൽവേ മന്ത്രിയുടെ നടപടിക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ വികസനങ്ങൾക്കും തടസ്സം നിൽക്കുകയാണ് വി മുരളീധരൻ എന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. കൂടികാഴ്ചക്ക് അനുമതി നിഷേധിച്ചതിൽ രാഷ്ട്രീയമുണ്ടെന്നും വിഷയത്തിൽ പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

കേ​ര​ള​ത്തി​ന്റെ റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബന്ധ​പ്പെ​ട്ട ച​ർ​ച്ച​ക്ക് ദില്ലിയി​ൽ എ​ത്തി​യ സംസ്ഥാന മ​ന്ത്രി​മാ​ർ​ക്ക് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചത് ഭരണ ഘടന വിരുദ്ധമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. നേരത്തെ സംസ്ഥാന മന്ത്രിമാരുമായി കൂടികാഴ്ചക്ക് തയാറാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചിരുന്നു. എന്നാൽ കേരളത്തിലെ ബി.ജെ.പി നേതാക്കൾ ദില്ലിയിൽ എത്തി അശ്വിനി വൈഷ്ണവുമായി കൂടികാഴ്ച നടത്തിയതിനു പിന്നാലെയാണ് സംസ്ഥാന മന്ത്രിമാർക്ക് അനുമതി നിഷേധിച്ചത്.

കേന്ദ്ര മന്ത്രിയുടെ സമീപനം ഫെഡറൽ സംവിധാനങ്ങൾക്ക് എതിരാണെന്നും സംസ്ഥാനത്തെ വികസനങ്ങൾക്ക് തടസം നിൽക്കുന്നത് കേന്ദ്ര മന്ത്രി വി. മുരളീധരൻ ആണെന്നും മന്ത്രി ശിവൻകുട്ടി വിമർശിച്ചു. നേമം ടെർമിനൽ പദ്ധതി നടപ്പാക്കണമെന്ന കേരളത്തിന്റെ പ്രധാന ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടക്കുന്ന യോഗത്തിൽ ഉന്നയിക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രി യോഗത്തിന് അനുമതി നിഷേധിച്ചത്.

തിരുവന്തപുരത്തെ ജനപ്രതിനിധികൾ വിവിധ വിഷയങ്ങൾ ഉന്നയിച്ച് നിവേദനം നൽകാനെത്തുമ്പോൾ യോഗത്തിന് അനുമതി നൽകാതിരിക്കുന്നത് പ്രതിഷേധർഹമാണെന്നും വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

അതിനിടെ കേരളത്തിൽനിന്നുള്ള മന്ത്രിമാരെ കാണാൻ കേന്ദ്ര റെയിൽവെ മന്ത്രി സമയം നൽകാതാതിരുന്നത് വിമർശിച്ച് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി.കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാൻ എത്തിച്ചേർന്ന മന്ത്രിമാർക്ക് കേന്ദ്ര മന്ത്രി സമയം നൽകേണ്ടതായിരുന്നുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

അശ്വിനി വൈഷ്ണവ് കൂടികഴ്ചക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിൽ റെയിൽവേ സഹമന്ത്രി ദർശന ജാർദോഷുമായും റെയിൽവെ ബോർഡ് ചെയർമാനുമായും മന്ത്രിമാർ കൂടി കാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയിൽ നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് റെയിൽവെ ബോർഡ് ചെയർമാനുമായും വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here