Diamond: വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ കിട്ടിയത് വജ്രക്കല്ല്

കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ കിട്ടിയത് വജ്രക്കല്ല് .തനിക്ക് ലഭിച്ച വജ്രക്കല്ലിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ജെന്‍ഡ ബായ് എന്ന സ്ത്രീ.

വജ്ര ഖനികള്‍ക്ക് പേരുകേട്ട മധ്യപ്രദേശിലെ ദരിദ്രമായ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ പന്ന ജില്ലയില്‍നിന്നാണ് ഈ വാര്‍ത്ത.

വിറക് വിറ്റും കൂലിപ്പണിയെടുത്തും വീട് പുലര്‍ത്തുന്ന ജെന്‍ഡ ബായിക്ക് കാട്ടില്‍വെച്ച് വജ്രക്കല്ല് ലഭിക്കുകയായിരുന്നു. വിലയേറിയ കല്ലാണെന്ന് തോന്നിയതോടെ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 4.39 കാരറ്റ് വജ്രമാണിതെന്ന് തെളിഞ്ഞു.

വജ്രത്തിന് 20 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വജ്രം ലേലം ചെയ്യുമെന്നും സര്‍ക്കാറിന്റെ റോയല്‍റ്റിയും നികുതിയും കിഴിച്ച് വരുമാനം യുവതിക്ക് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഇവര്‍ക്ക്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക വീട് നിര്‍മാണത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും ഉപയോഗിക്കുമെന്ന് പുരുഷോത്തംപൂര്‍ നിവാസിയായ ജെന്‍ഡ ബായ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News