Supreme Court; ബെംഗളൂരു സ്ഫോടന കേസ്; അന്തിമ വാദം കേള്‍ക്കല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു

ബെംഗളൂരു സ്ഫോടന കേസിലെ അന്തിമ വാദം കേള്‍ക്കല്‍ സുപ്രീംകോടതി (Suprem Court) സ്റ്റേ ചെയ്തു. അബ്ദുള്‍ നാസര്‍ മദനി (Abdul Nasser Madani) ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കേസില്‍ മദനി ഉള്‍പ്പടെ 21 പേര്‍ക്ക് നോട്ടീസ് അയച്ചു.

വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ പരിഗണിക്കാനാകില്ല എന്നാണ് മദനി ഉള്‍പ്പടെയുള്ള പ്രതികളുടെ വാദം. പുതിയ തെളിവുകള്‍ പരിഗണിച്ചാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടിവരും. അത് വിചാരണാ നടപടികള്‍ അനന്തമായി നീണ്ടുപോകുന്ന സാഹചര്യമുണ്ടാക്കുമെന്നും മദനിയുടെ അഭിഭാഷകര്‍ വാദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News