Monkeypox; മങ്കി പോക്‌സ്: ഗര്‍ഭിണി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി

അമേരിക്കയില്‍ മങ്കി പോക്‌സ് വൈറസ് (Monkeypox Virus) ബാധിച്ച ഗര്‍ഭിണി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് മങ്കി പോക്‌സ് ബാധിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് സിഡിസി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ആരോഗ്യപ്രശ്‌നങ്ങളില്ലാതെ കുഞ്ഞ് പിറന്നത്. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സിഡിസിയുടെ നിര്‍ദേശം അനുസരിച്ച് മങ്കി പോക്‌സ് ഗര്‍ഭിണികളില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഗര്‍ഭിണികളില്‍ രോഗനിര്‍ണയവും വെല്ലുവിളിയാണ്. ഗര്‍ഭിണികള്‍, അടുത്തിടെ ഗര്‍ഭിണിയായവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വൈദ്യചികിത്സയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു

മുമ്പ് മങ്കി പോക്‌സ് പടര്‍ന്ന സാഹചര്യത്തില്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിന് രോഗം പിടിപെട്ടിരുന്നു. എന്നാല്‍ ഇത്തവണ കുഞ്ഞിന് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് സിഡിസിയുടെ ഡോ ബ്രെറ്റ് പീറ്റേഴ്സണ്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here