ADVERTISEMENT
സംസ്ഥാനത്തില്‍ അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ (UPHC) പ്രവര്‍ത്തന സമയം 12 മണിക്കൂറാക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തിരുവനന്തപുരം നഗരസഭ മാറിയെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. ഒന്നാമത് നമ്മള്‍ തന്നെ എന്ന ക്യാപ്ഷനോടെയാണ് മേയര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ആര്യ രാജേന്ദ്രന്റെ കുറിപ്പ്
കേരളത്തില്‍ അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ (UPHC) പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തിരുവനന്തപുരം നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം 2022 ഓഗസ്റ്റ് 1 മുതല്‍ 12 മണിക്കൂറാവുകയാണ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കുക.
നഗരസഭയുടെ 20 ഇന കര്‍മ്മപരിപാടിയുടെ ഭാഗമായി നഗരപരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭയുടെ കീഴിലുള്ള 14 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 14 ഡോക്ടര്‍മാര്‍, 19 നഴ്‌സുമാര്‍, 14 ഫാര്‍മസിസ്റ്റുകള്‍ എന്നിവരെ നിയമിച്ചു.
കൂടാതെ ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി വരുകയാണ്. ജീവനക്കാരുടെ എണ്ണവും, സൗകര്യങ്ങളും വര്‍ദ്ധിക്കുന്നതിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാകുകയും രോഗികള്‍ക്ക് ഏറെ ഗുണകരമാവുകയും ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.