Two Men: ‘ടു മെന്‍’ ഓഗസറ്റ് അഞ്ചിന് തീയറ്ററുകളിലെത്തും

മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ എക്‌സികുട്ടിവ് പ്രൊഡ്യൂസറായ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ഡി ഗ്രൂപ്പിന്റെ ബാനറില്‍ നിര്‍മ്മിച്ച് കെ. സതീഷ് സംവിധാനം ചെയ്യുന്ന ടു മെന്‍ എന്ന ചിത്രം ഓഗസറ്റ് അഞ്ചിന് തീയ്യേറ്ററുകളിലെത്തും. സംവിധായകന്‍ എംഎ നിഷാദ്, ഇര്‍ഷാദ് അലി എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന മുഹാദ് വെമ്പായമാണ് നിര്‍വഹിച്ചിരിക്കുന്നത്.

പ്രവാസികളുടെ പച്ചയായ കഥ ത്രില്ലര്‍ ഇഫക്റ്റില്‍ പറയുന്ന ആദ്യ സിനിമയാണ് ടു മെന്‍.ഏറെക്കുറെ പൂര്‍ണ്ണമായും യുഎഇയില്‍ ചിത്രീകരിച്ച ടുമെന്‍ അപരിചിതരായ രണ്ടുപേരുടെ യാത്രയും അനുഭവങളും ഉള്‍പ്പെട്ട റോഡ് മൂവി. ത്രില്ലര്‍, ഡ്രാമ മൂഡില്‍ പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ചിത്രം.പിക്കപ്പ് ഡ്രൈവറായ അബുവിന്റെ ജീവിതത്തിലേക്ക് ബക്രീദ് തലേന്ന് ആകസ്മികമായി കടന്നുവരുന്ന സഞ്ജയ് മേനോന്റെ കെമിസ്ട്രിയിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്ന് കൊല്ലം സ്വദേശിയും നിര്‍മ്മാതാവുമായ ഡാര്‍വ്വിന്‍ പറഞ്ഞു.

രഞ്ജി പണിക്കര്‍,ലെന, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, ആര്യ, അനുമോള്‍, സാദിഖ്, സുധീര്‍ കരമന, കൈലാഷ്, മിഥുന്‍ രമേഷ്, അര്‍ഫാസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത തമിഴ് സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയുടേതാണ് ഛായാഗ്രഹണം. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കിയ രണ്ട് ഗാനങള്‍. എഡിറ്റിംഗ്- വി. സാജന്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍.ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍.അടുത്ത മാസം 5 ന് ടു മെന്‍ സിനിമ ലോകമെമ്പാടും വെള്ളിത്തിരയില്‍ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here