
ആലുവയില്‍ ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്‌ഐ കുഴഞ്ഞു വീണു മരിച്ചു. പെരുമ്പാവൂര്‍ കീഴില്ലം അറയ്ക്കല്‍ വീട്ടില്‍ വിനോദ് ബാബുവാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടിയിലായിരക്കെ വിനോദ് ബാബുവിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കുഴഞ്ഞുവീണ ട്രാഫിക്ക് എസ് ഐയെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരായ ബിനു ജോയ്, പ്രതീഷ്, സജി, എന്നിവര്‍ ചേര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പക്ഷേ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പെരുമ്പാവൂര്‍ കീഴില്ലം സ്വദേശിയാണ് വിനോദ് ബാബു.ഏതാനും നാളുകളായി ആലുവയില്‍ ട്രാഫിക്ക് എസ് ഐ യായി ജോലി ചെയ്തു വരികയായിരുന്നു. 27 വര്‍ഷക്കാലമായി സര്‍വീസിലുണ്ടായിരുന്ന വിനോദ് ബാബുവിന് ഭാര്യയും ഒരു മകനുമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here